കോട്ടയം: കൂട്ടിക്കലിൽ കാണാതായ കുട്ടികളെ കണ്ടെത്തി. സ്കൂളിനടുത്തുള്ള റമ്പുട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്. ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്. ഇരുവരും നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

ഇരുവരും രാവിലെ സ്കൂളില്‍ പോയതാണ്. വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ തിരച്ചിലിനിടയിലാണ് കുട്ടികളെ സ്കൂളിനടുത്തുള്ള റമ്പൂട്ടാൻ തോട്ടത്തില്‍ കണ്ടെത്തിയത്.

























