പത്തനംതിട്ട : ബാങ്ക് വീട് ജപ്തി ചെയ്യാനിരിക്കെ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ട നെല്ലിമുകൾ സ്വദേശി യശോദരൻ ആണ് മരിച്ചത്. അടൂർ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത തുക തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ മാസം 25 ആയിരുന്നു ജപ്തി ചെയ്യാനിരുന്നത്. 23ന് വീട്ടിൽ ആരുമില്ലാത്ത സമയം യശോധരൻ സ്വയം കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

























