അനിൽ പിതൃനിന്ദ നടത്തിയവൻ, പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നുപറക്കും; എം എം ഹസൻ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ വിവാ പരാമര്‍ശവുമായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ. അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നുമാണ് എംഎം ഹസൻ പറഞ്ഞു. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പരിഹസിച്ചു.

മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് എം എം ഹസൻ വിശദമാക്കി. ചിഹ്നം മാത്രമായിരിക്കും ഉപയോ​ഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും ഹസൻ വ്യക്തമാക്കി.