കോട്ടയം: പാലാ പൈകയിൽ ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ പാമ്പുകടിച്ചത്.

തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അണലിയാണ് കടിച്ചതെന്നാണ് നിഗമനം. കുരുവിക്കൂട് എസ്ഡി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

























