എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കൊച്ചി : എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്.

എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാർ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തിൽ എത്തുന്നത്. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ മോദി പങ്കെടുക്കും.
തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടി മോദി വോട്ട് തേടും.ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.