200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ദമ്പതിമാര്‍ സന്ന്യാസജീവിതത്തിലേക്ക്

ഗാന്ധിനഗര്‍: 200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് സ്വദേശികളായ ദമ്പതിമാര്‍ സന്ന്യാസജീവിതത്തിലേക്ക്. ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിര്‍മാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവന്‍സ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏപ്രില്‍മാസം അവസാനത്തോടെ ഔദ്യോഗികമായി ജൈനസന്ന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് ഭവേഷും പത്‌നിയും.

2022ല്‍ ദമ്പതിമാരുടെ 19 കാരിയായ മകളും 16 വയസുള്ള മകനും സന്ന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പ്രവൃത്തിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലൗകികമായ സര്‍വബന്ധങ്ങളും ത്യജിച്ച് ആത്മീയതയുടെ പാതയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തില്‍ ഭവേഷും ഭാര്യയും എത്തിച്ചേര്‍ന്നതെന്ന് ജൈനസമുദായത്തിലുള്ളവര്‍ പറയുന്നു.

ഏപ്രില്‍ 22ന് ദീക്ഷ സ്വീകരിക്കുന്നതോടെ കുടുംബപരമായ എല്ലാ ബന്ധങ്ങളും പരിത്യജിക്കുന്ന ഭവേഷിനും ഭാര്യയ്ക്കും ലൗകികപരമായ യാതൊന്നും സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. ശേഷം ഇന്ത്യയിലുടനീളം നഗ്നപാദരായി കാല്‍നടയാത്ര ചെയ്ത് ഭിക്ഷയാചിച്ച് ഇരുവരും ജീവിതം നയിക്കണം. വെളുത്തനിറത്തിലുള്ള രണ്ട് വസ്ത്രങ്ങളും ഭിക്ഷ സ്വീകരിക്കാനുള്ള ഒരു പാത്രവും ഇവര്‍ക്ക് അനുവദിച്ചുനല്‍കും.

ഫെബ്രുവരിയില്‍ നടന്ന പരിത്യജിക്കല്‍ ചടങ്ങിന്റെ ഭാഗമായി രാജകീയപ്രൗഢിയില്‍ 35 പേരടങ്ങുന്ന സംഘത്തിനൊപ്പം നാല് കിലോമീറ്റര്‍ ദൂരം ഘോഷയാത്ര നടത്തി. യാത്രയിലുടനീളം ദമ്പതിമാര്‍ തങ്ങളുടെ മൊബൈല്‍ഫോണുകളും എയര്‍കണ്ടീഷണറുകളുമുള്‍പ്പെടെ എല്ലാ വസ്തുവകകളും ദാനം ചെയ്തു.

ഇന്ത്യയിലെ മൈക്രോ-ഇറിഗേഷന്‍ സംവിധാനത്തിന്റെ അമരക്കാരനായിരുന്നു ഭവര്‍ലാല്‍ ജൈന്‍.

കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ ഒരു സമ്പന്ന വജ്രവ്യാപാരിയും ഭാര്യയും സമാനമായി സന്ന്യാസം സ്വീകരിച്ചിരുന്നു. ദ