കോട്ടയം: ചങ്ങനാശ്ശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. പാറേല്‍ പള്ളിക്ക് സമീപത്തെ രണ്ട് വീടുകളിലാണ് മോഷണം നടന്നത്. ഒരിടത്തുനിന്ന് രണ്ടരലക്ഷം രൂപയും ഒന്നരപവന്‍ സ്വര്‍ണവും നഷ്ടമായി. മറ്റൊരുവീട്ടില്‍നിന്ന് 900 രൂപയും കവര്‍ന്നിട്ടുണ്ട്. സമീപത്തെ മറ്റൊരുവീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പരാജയപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലായിരുന്നു സംഭവം. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയില്‍ തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

























