ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻ്റെ ഓർമകൾ പങ്കുവെച്ച് നടി കാവ്യ മാധവൻ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി ചിത്രത്തിൻ്റെ പഴയ പോസ്റ്റർ പങ്കുവെച്ചത്. ലാൽ ജോസിനേയും ദിലീപിനേയും നടി പോസ്റ്റിൽ ടാഗും ചെയ്തിട്ടുണ്ട്.

ചിത്രത്തിൻ്റെ റിലീസ് ദിനമായ ജൂലെെ നാലിനാണ് താരം പോസ്റ്റർ പങ്കുവെച്ചത്. നിരവധിയാളുകൾ ചിത്രത്തെക്കുറിച്ചുള്ള കമെന്റുമായി എത്തുകയാണ്.


മാധവൻ എന്ന കള്ളൻ കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തിയത്. രുക്മിണി എന്ന നായിക കഥാപാത്രമായി കാവ്യ മാധവൻ അഭിനയിച്ച ചിത്രത്തിൽ ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള, കൊച്ചിൻ ഹനീഫ, ഇന്ദ്രജിത്ത് തുടങ്ങി വലിയൊരു താരനിരയും അണിനിരന്നു. രഞ്ജൻ പ്രമോദിന്റേതായിരുന്നു തിരക്കഥ.























