‘കുടുംബങ്ങൾ ഒന്നടങ്കം മണ്ണിൽ കഴിച്ചുമൂടപ്പെട്ടിരിക്കുന്നു’: വയനാടിനെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൻസൂർ അലി ഖാൻ

വയനാട് ദുരന്തത്തിന് ഇരയായവരെ ഓർത്ത് ദുംഖം പങ്കുവച്ച് നടൻ മൻസൂർ അലി ഖാൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. ജാതിയും മതവും ഒന്നുമില്ല പ്ര‌കൃതിയാണ് എല്ലാം എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ താരം നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരയുകയായിരുന്നു.

‘ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം. ഇവിടെ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടിൽ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.’-മൻസൂർ അലിഖാൻ പറഞ്ഞു.