കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെ ട്ടി ക്കൊ ന്നു; യുവാവ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊല*പ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് ആക്രമണത്തിൽ കൊ ല്ല *പ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെ ട്ടി യത്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.