കോഴിക്കോട് മഞ്ഞപ്പിത്തം വ്യാപിക്കുന്നു, 200-ഓളം പേർക്ക് രോ​ഗബാധ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200-ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോ​ഗം ബാധിച്ചവരിൽ ഭൂരിഭാ​ഗവും വിദ്യാർഥികളാണ്. പാലേരി വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികൾക്കിടയിലാണ് രോ​ഗം വ്യാപിക്കുന്നത്.

ചങ്ങരോത്ത് പഞ്ചായത്തിലെ പതിനെട്ടു വാർഡുകളിലും രോ​ഗബാധയുണ്ടെന്നാണ് വിവരം. ആരോ​ഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം രോ​ഗകാരണ സ്രോതസ് എന്താണെന്ന് വ്യക്തമായിട്ടില്ല.