പള്‍സര്‍ സുനി ഏഴര വര്‍ഷത്തിനു ശേഷം ജയിലിൽനിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷംപുറത്തിറങ്ങി. എറണാകുളം സബ്ജയിലില്‍ 4.15-ഓടെ കോടതി ഉത്തരവുമായെത്തിയാണ് ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. കഴിഞ്ഞദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു ശേഷം വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞാണ് ഇന്ന് സുനി പുറത്തിറങ്ങിയത്.

നേരത്തേ പള്‍സര്‍ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് വിചാരണക്കോടതിക്ക് മുമ്പില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.