തിരുവനന്തപുരം: മേതിൽ ദേവിക നായികയായി എത്തുന്ന സിനിമ ആദ്യ ദിവസം കാണാൻ എത്തി എം മുകേഷ് എംഎൽഎ. മേതിൽ ദേവികയുടെ സിനിമ ‘കഥ ഇന്ന് വരെ’ എന്ന് സിനിമ ഇന്നായിരുന്നു റീലിസ്. എന്നാൽ സിനിമ മേഖലയിലെ വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.

നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വന്നത്. നല്ല സിനിമയാണ്. ഇറങ്ങിയ മിക്ക സിനിമകളും തീയറ്ററിൽ കണ്ടു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ല സിനിമകളാണെന്നും മറുപടി. എന്നാൽ വിവാദങ്ങൾ സിനിമയെ ബാധിച്ചോ എന്ന ചോദ്യത്തിന് മുകേഷ് മറുപടി നൽകിയില്ല.

























