സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാറുള്ള ഗോപി സുന്ദറിനെതിരെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്.
ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മുഖമടച്ച് മറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ‘ഇവളാണു എന്റെ കല്യാണി കുട്ടി’ എന്ന അടിക്കുറിപ്പോടെ തന്റെ നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ഫോട്ടോയും ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്.

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവർക്ക് നന്ദിയും നമസ്കാരവും പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദർ വളർത്തുനായയ്ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.


‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി’ ഗോപി സുന്ദർ ഫെയ്സ്ബുക്കിൽ കുറിച്ചു.























