‘ഞാൻ ഡബിൾ ഓക്കെയാണ്…’; ഇൻസ്റ്റഗ്രാമിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്

ആരോടും ഒന്നും പറയാനാകാതെ വികാരങ്ങൾ പോലും പ്രകടിപ്പിക്കാനാകെ പോകുന്ന അവസ്ഥയിലൂടെ നമ്മളിൽ പലരും സഞ്ചരിച്ചിട്ടുണ്ടാകും. മറ്റുള്ളവർക്ക് മുമ്പിൽ കരഞ്ഞാൽ, സ്വയം പൊട്ടിക്കരഞ്ഞാൽ എന്ത് കരുതും എന്ന് വിചാരിക്കുന്നവരാണ് പലരും. അത്തരത്തിലുള്ള നിമിഷങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കൂടിപങ്കുവെച്ചിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്.

പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റീലാണ് ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജീവിതത്തിൽ നേരിടേണ്ട വന്ന ദുരനുഭവങ്ങളെയാണ് റിലീലൂടെ ഗായിക ചൂണ്ടിക്കാട്ടിയത്. കരച്ചിൽ നിയന്ത്രിക്കാനാകാത്ത നിമിഷങ്ങൾ എല്ലാം ചേർത്തുവെച്ചുള്ളതായിരുന്നു വീഡിയോ. ‘കരച്ചിൽ ഒരു ബലഹീനതയല്ല’ എന്ന അടിക്കുറിപ്പോടെയാണ് അഞ്ജു ജോസഫിന്റെ പോസ്റ്റ്. താൻ ഇപ്പോൾ ഡബിൾ ഓക്കെയാണെന്നും അഞ്ജു ജോസഫ് പറയുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ‘ഈ നിമിഷം ഞങ്ങൾക്ക് മനസ്സിലാകും’ എന്ന് പലരും കമന്റായി കുറിച്ചു.

വർഷങ്ങളോളം നീണ്ട ട്രോമയിൽ നിന്നുള്ള തിരിച്ച് വരവ്. ഇപ്പോൾ ഞാൻ ഓകെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിങ്ങൾ കാണുന്നതൊന്നും എല്ലായ്പ്പോഴും സത്യമല്ല എന്ന് പറയാൻ വേണ്ടി എടുത്ത വീഡിയോ. നിങ്ങൾ കരയൂ… കരച്ചിൽ ഒരിക്കലും ഒരു ബലഹീനതയല്ല. അതിൽ നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും. എല്ലാം തകർന്ന നിങ്ങളെ കരച്ചിലിലൂടെ ഉയിർത്തെഴുന്നേൽപ്പിക്കും. ഓർത്തിരിക്കേണ്ട കാര്യം, എല്ലാം കടന്നു പോകും, നിങ്ങളുടെ സന്തോഷനിമിഷങ്ങൾ പോലും- വീഡിയോയ്ക്ക് അടിക്കുറിപ്പായി ഗായിക കുറിച്ചു.

വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്.