ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കെട്ടി*ത്തൂ*ക്കിയ ശേഷം പിതാവ് ജീവ*നൊടുക്കി

ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടി*ത്തൂക്കിയ ശേഷം പിതാവ് തൂ*ങ്ങിമരി*ച്ച നിലയില്‍. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54) ആണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിവിളിച്ചപ്പോള്‍ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. കേരള ബെയ്ലേഴ്‌സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.