നടൻ മോഹൻ ലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ യാത്രകളും ജീവിത ശൈലിയുമൊക്കെ ഏറെ വ്യത്യസ്തമാണ്. മകൻ ഇപ്പോൾ എവിയൊണ് യാത്ര ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ.

എല്ലാവരും പറയുന്നത് പ്രണവ് ഒരു അമ്മ മകനാണെന്നാണ്. പക്ഷെ, അങ്ങനെയല്ല ചില സമയത്ത് അവൻ അങ്ങനെയല്ല. അവൻ അവന്റെതായ ചില തീരുമാനങ്ങളുണ്ടെന്നാണ് സുചിത്ര പറയുന്നത്. നിലവിൽ അപ്പു സ്പെയിനിലാണ്. രണ്ടു വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യാമെന്ന നിലപാടിലാണ് അവൻ. ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്. എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടില്ല. ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലിയായിരിക്കുമെന്നാണ് സുചിത്ര പറയുന്നത്.


വർഷത്തിൽ രണ്ട് സിനിമയൊക്കെ ചെയ്യാമെന്ന് പ്രണവിനോട് പറയാറുണ്ടെങ്കിലും അവൻ കേൾക്കില്ലെന്നാണ് സുചിത്രയുടെ വാക്കുകൾ. അവൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു.























