പരിനീതി ചോപ്ര അമ്മയാകാനൊരുങ്ങുന്നു, സന്തോഷം പങ്കുവെച്ച് താരം

ബോളിവുഡ് താരം പരിനീതി ചോപ്ര അമ്മയാകാനൊരുങ്ങുന്നു. ആംആദ്‍മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛന്ദയാണ് പരിനീതിയുടെ ഭർത്താവ്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു ആൾ വരുന്നതിന്റെ സന്തോഷം പരിനീതി ചോപ്ര പങ്കുവച്ചു. ഒരു കേക്കിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കേക്കിൽ 1+1=3 എന്ന് എഴുതിയിട്ടുമുണ്ട്. മാത്രവുമല്ല സ്വർണ നിറത്തിൽ കുഞ്ഞു കാൽപാദങ്ങളുടെ ചിത്രവും ചേർത്തിരിക്കുന്നു. പരിനീതിയും ഭർത്താവും കൈകൾ കോർത്ത് പോകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതാ ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം വരുന്നൂ, അളവറ്റ രീതിയിൽ അനുഗ്രഹീതരായിരിക്കുന്നു എന്ന് ക്യാപ്ഷനായി എഴുതിയിട്ടുമുണ്ട്.

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിമാരായ സോനം കപൂർ, ഭൂമി പെഡ്‍നേക്കർ തുടങ്ങിയ പ്രശസ്‍തർക്കൊപ്പം നിരവധി ആരാധകരും ആശംസാ കമന്റുകൾ എഴുതിയിരിക്കുന്നു. 2023 സെപ്റ്റംബർ 24നാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്.