നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’; ഭിന്നശേഷിക്കാരനായ മകനുമായി യുവതി ഫ്‌ലാറ്റിന്റെ നിന്ന് ചാടി ജീവനൊ*ടുക്കി

ന്യൂഡൽഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും ചാടി ജീവനൊ*ടുക്കി. ഗ്രേയിറ്റർ നോയിഡയിലാണ് സംഭവം. മകന്റെ അസുഖത്തിൽ 37കാരിയായ സാക്ഷി ചൗള കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതാണ് ജീവനൊ*ടുക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയാണ് മകനുമായി ചാടി യുവതി ജീവനൊടുക്കിയത്. യുവതിയും മകനും ആ*ത്മഹ*ത്യ ചെയ്യുമ്പോൾ ചാർട്ടേഡ് അക്കൗണ്ടായ ഭർത്താവ് ദർപ്പൺ ചൗള മറ്റൊരു മുറിയിലായിരുന്നു.

നിലവിളി കേട്ട് ബാൽക്കണിയിൽ ഓടിയെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പെലീസ് പറഞ്ഞു. ‘ ക്ഷമിക്കണം, ഞങ്ങൾ ഈ ലോകം വിട്ടുപോകുന്നു. ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ല.’- കുറിപ്പിൽ പറയുന്നു. ജന്മനാ അസുഖ ബാധിതനായിരുന്നു മകൻ ദർപ്പൺ ചൗള. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.