അമ്മ സുചിത്രയ്‌ക്കൊപ്പം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാൽ. വെള്ളിത്തരയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘തുടക്കം’ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ദർശനം. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് ആണ് വിസ്മയയുടെ അരങ്ങേറ്റച്ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞമാസം കൊച്ചി ക്രൗൺപ്ലാസയിൽ നടന്നിരുന്നു.

സുചിത്രയായിരുന്നു സ്വിച്ച് ഓൺ നിർവഹിച്ചത്. സഹോദരൻ പ്രണവ് മോഹൻലാൽ ക്ലാപ്പടിച്ചു. മോഹൻലാലും ദിലീപും ജോഷിയുമുൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കും.

























