ദേശീയ പാതയിൽ വീണ്ടും തകർച്ച, കോട്ടക്കുന്നിൽ സംരക്ഷണ ഭിത്തി തെന്നിമാറി

കണ്ണൂർ: സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ വീണ്ടും തകർച്ച. കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു. വശങ്ങൾ കെട്ടി ഉയർത്തിയ ഭാഗത്ത് റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെയാണ് തകർച്ചയുണ്ടായത്.

32 അടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തി തെന്നിമാറിയ നിലയിലാണ്. ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിലാണുള്ളത്. സംഭവത്തെ തുടർന്ന് കോട്ടക്കുന്ന് കെ.വി സുമേഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു. നിർമാണ കമ്പനിയായ വിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജർ ചക്രപാണിയുമായും സേഫ്റ്റി ഓഫീസർമാരുമായും എം.എൽ.എ സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്ക അവരെ അറിയിച്ചു.