സാമന്തയും രാജും വിവാഹിതരായി?; ചടങ്ങുകൾ കോയമ്പത്തൂരിൽ വച്ചായിരുന്നുവെന്ന് റിപ്പോർട്ട്

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന്‌ റിപ്പോർട്ടുകൾ. സംവിധായകൻ രാജ് നിദിമോറുവുമായുള്ള വിവാഹം കോയമ്പത്തൂരിൽവെച്ച്‌ നടന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ട്‌. കോയമ്പത്തൂർ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികൾ വിവാഹത്തിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

സാമന്തയും രാജും ഉടൻ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ൽ വേർപിരിഞ്ഞിരുന്നു.തെലുങ്ക് നടൻ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.