വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം; അപേക്ഷ സമർപ്പിക്കേണ്ട വിധം

തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ( എസ്‌ഐആർ) ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്‌സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎൽഒമാർക്ക് നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം.

സാധാരണ വോട്ടർമാരാകാൻ ഫോം 6, പ്രവാസി വോട്ടർമാരാകാൻ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആർ അന്തിമ പട്ടികയുടെ ഭാഗമാകാൻ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേർക്കാൻ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടർ പട്ടികയിലാണ് ഉൾപ്പെടുത്തുക.