സ്വർണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ നേരിയ കുറവ്. ഇന്നു വൈകിട്ട് 4.30ന് പവൻ‌ വില 800 രൂപ കുറഞ്ഞ് 1,30,360 രൂപയിലെത്തി. രാവിലെ 8,640 രൂപയുടെ അദ്ഭുതക്കുതിപ്പ് നടത്തിയിരുന്നു. രാവിലെ 1,080 രൂപ കൂടിയ ഗ്രാം വില വൈകിട്ട് 100 രൂപ താഴ്ന്ന് 16,295 രൂപയിലുമെത്തി.

ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില താഴ്ന്നതാണ് കേരളത്തിലും വില അൽപമെങ്കിലും കുറയാൻ സഹായിച്ചത്. സംസ്ഥാനത്ത് ചില കടകളിൽ 18 കാരറ്റ് സ്വർണവില വൈകിട്ട് ഗ്രാമിന് 80 രൂപ താഴ്ന്ന് 13,470 രൂപയായി. വെള്ളിക്ക് മാറ്റമില്ല, ഗ്രാമിന് 410 രൂപ. മറ്റു ചില ജ്വല്ലറികളിൽ 18 കാരറ്റിന് 85 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. വെള്ളിവില 410 രൂപ തന്നെ.