വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള ‘സുധി’ എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

മുസ്‌ലിം യുവാവുമായി പ്രണയത്തിലാണെന്ന ചോദ്യത്തിന് രേണു ഇതിനു മുമ്പ് നല്‍കിയ മറുപടിയും ചർച്ചയായിരുന്നു. ‘‘ഗോസിപ്പുകളേല്ലേ, നോക്കാം, രണ്ട് വർഷം സമയം ഞാൻ തന്നിട്ടില്ലേ. ഇനി ഒന്നര വര്‍ഷം കൂടിയേ ഒള്ളൂ. തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും. 80 അല്ലെങ്കിൽ 90 ശതമാനം കാണാൻ പറ്റിയേക്കൂം. പത്ത് ശതമാനം നമ്മുടെ കയ്യിലല്ല, നമ്മൾ തീരുമാനിക്കുന്നതു പോലെയല്ലല്ലോ ദൈവത്തിന്റെ കയ്യിൽ അല്ലേ കാര്യങ്ങൾ.’’–രേണുവിന്റെ വാക്കുകൾ.

























