ബിസിനസ്സ്മാനും ചലച്ചിത്ര നിർമാതാവുമായ സി.ജെ റോയിയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. സി.ജെ.റോയിയുടെ വിയോഗവാർത്ത വിശ്വസിക്കാനാവുന്നില്ലെന്നും ഈ വേർപാട് അതന്ത്യം വേദനാജനകവുമാണെന്ന് മോഹൻലാൽ കുറിച്ചു. മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സി.ജെ റോയ്.

മോഹൻലാലിന്റെ വാക്കുകൾ: എന്റെ പ്രിയപ്പെട്ട സുഹൃത്ത് സി.ജെ.റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും അത്യന്തം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹം ഒരു സുഹൃത്ത് എന്നതിലുപരിയായിരുന്നു; സ്നേഹത്തോടെയും ഊഷ്മളതയോടെയും എന്നും ഓർമ്മിക്കപ്പെടും’. കൊച്ചി സ്വദേശിയായ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ ‘കാസനോവ’ ആയിരുന്നു.

























