‘ഫോട്ടോയെടുക്കാൻ ആരും വന്നില്ലെങ്കിൽ ഞാൻ തകർന്നു പോകും ‘; ജയറാം

ആളുകൾ തന്നെ തിരിച്ചറിയാതിരിക്കുകയും , ഫോട്ടോഎടുക്കാൻ വരുന്നില്ലെന്നും അറിഞ്ഞാൽ താൻ തകർന്നുപോകുമെന്ന് നടൻ ജയറാം. നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും ജയറാം പറയുന്നു.

“സിനിമയിൽ വരുന്ന ആളുകളുടെ പ്രധാന പ്രശ്നം അവരുടെ പ്രൈവസി പോകുന്നു എന്നുള്ളതാണ്, ആരെങ്കിലും പത്ത് പേര് വന്നില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്. ഒരു സ്ഥലത്ത് ചെന്നാൽ ആരും ഫോട്ടോയെടുക്കാൻ വരുന്നില്ല, ഒന്നിനും വരുന്നില്ല, എന്നെ തിരിച്ചറിയുന്നില്ല എന്നറിഞ്ഞാൽ തകർന്നു പോകും. പുതിയ തലമുറ വരുന്നു, എപ്പോഴും നമ്മളെ കാണുമ്പോൾ നൂറ് പേരിൽ ഒരമ്പത് പേരെങ്കിലും ഓടി വന്നിട്ട് ജയറാമേട്ട എന്ന് പറഞ്ഞ് കൈ തരുന്ന ആ സന്തോഷമില്ലേ, അത് തന്നെയാണ് ഏറ്റവും വലിയ കാര്യം.” ജയറാം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പ്രതികരണം.

അതേസമയം ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തിലെത്തിയ ആശകൾ ആയിരം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് ഇവർ ഒരുമിച്ച് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്.