ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ടു ദിവസം മുമ്പ്; കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അശ്വിൻ. നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിൽ വെച്ചായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.