മലപ്പുറം: ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡന കേസിൽ പിടിയിൽ. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫിലിപ് മമ്പാട് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഫിലിപ്പ് മമ്പാടിൻറെയടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലിൽ വച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

























