സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വിമർശനം ഉന്നയിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ദുബായിൽ താൻ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഉണ്ടെന്ന ശാന്തിവിള ദിനേശന്റെ ആരോപണത്തെ രേണു നേരിട്ട് വെല്ലുവിളിച്ചു. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് രേണു സുധി പറഞ്ഞു. ശാന്തിവിള ദിനേശനെ അപ്പൂപ്പൻ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രേണു സുധി വിഡിയോ പങ്കുവച്ചത്.

‘‘രേണു സുധിയാണ്, എയറിൽ തന്നെ ആണ് ഇപ്പോഴും എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി നിൽക്കുന്ന കുറെ വ്ലോഗ്ഗേർസ് ഉണ്ട് അവർക്ക് ഒരുപാട് നന്ദി. എനിക്ക് അനുകൂലമായി പറയുന്ന വ്ലോഗുകളിലൂടെ ആണ് ഞാൻ എനിക്ക് എതിരെ നെഗറ്റീവ് പറയുന്നവരെ പറ്റി കേൾക്കുന്നത്. സിനിമാക്കാരെ ഞാൻ ബഹുമാനിക്കുന്നു, എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു.


പക്ഷേ ശാന്തിവിള ദിനേശൻ അപ്പൂപ്പാ, കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ എന്നെ തൈക്കിളവി എന്ന് വിളിക്കാൻ? എടോ എനിക്ക് 34 വയസ്സേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണം ആകുന്നില്ലേ അപ്പൂപ്പാ നിങ്ങൾക്ക്. താൻ പറഞ്ഞല്ലോ ദുബായിൽ വസ്ത്രം ഇല്ലാതെ ഞാൻ നൃത്തം ചെയ്യുന്ന വിഡിയോ ആരോ തനിക്ക് അയച്ചു തന്നു എന്ന്. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഇടെടോ.’’–രേണു സുധി പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ ഒരു പെണ്ണ് ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ആ വിഡിയോ നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ടന്ന് ദിനേശ് പറഞ്ഞത്.























