മുണ്ടക്കൈ ചൂരൽമല പുനരധിവാസം: താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 2024 ജൂലൈ 30ലെ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ഒരുക്കിയ 178 വീടുകളാണ് നാടിന് സമർപ്പിക്കുന്നത്.

കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച ടൗൺഷിപ്പിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വേദനയിൽ നിന്നും വയനാടിനെ തിരികെക്കൊണ്ടുവന്നത് മലയാളിയുടെ ഐക്യമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നാം ഒറ്റക്കെട്ടായി തീർത്ത ഈ അതിജീവനമാണ് ലോകത്തിന് മുന്നിൽ മഹത്തായ മാതൃകയായി ഉയർന്നുനിൽക്കുന്ന റിയൽ കേരള സ്റ്റോറിയെന്നും അദ്ദേഹം കുറിച്ചു.