ട്വന്റി20: വീണാ നായർ ഏറ്റുമാനൂരിൽ; ലക്ഷ്മി പ്രിയ പെരുമ്പാവൂരില്‍

കൊച്ചി: നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തു. പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു.

നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി. 2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ്. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ പറഞ്ഞു.