പാലക്കാട് നിന്ന് യൂ.ഡി.എഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് ആശംസകളുമായി നടൻ മോഹൻലാൽ. പിഷാരടി തന്റെ ഫേസ് ബുക്ക് പേജിൽ ഇരുവരും കൈകൊടുക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. “എന്താ മോനെ ജയിച്ച് വാ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നായതുകൊണ്ടു തന്നെ വ്യക്തി ബന്ധങ്ങൾ പ്രചരണായുധമാക്കാനുള്ള പുറപ്പാടിലാണ് പിഷാരടി.

സിനിമാ മേഖലയിലുള്ള തന്റെ സൗഹൃദവലയം ഇലക്ഷൻ പ്രചരണത്തിൽ ലാഭ്യമാക്കാനുള്ള ശ്രമം പിഷാരടി തുടങ്ങി കഴിഞ്ഞു എന്നു തന്നെ വേണം കരുതാൻ. നേരത്തെ തന്നെ നടൻ മമ്മൂട്ടി തനിക്ക് ആശംസകൾ അറിയിച്ചതായും ജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ എത്താമെന്ന് മമ്മൂട്ടി പറഞ്ഞതായി പിഷാരടി അറിയിച്ചിരുന്നു. അതേസമയം നടൻ ആസിഫ് അലിയും പിഷാരടിക്ക് പന്തുണ അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന് വിളിച്ചാൽ പോകുമെന്ന് ആസിഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിഷാരടിയുടെ കഴിവുകളിൽ തനിക്ക് വിശ്വാസമുണ്ടെന്നും അർഹതയുള്ള സ്ഥാനാർത്ഥിയാണെന്നും ആസിഫ് പറഞ്ഞു.


പാലക്കാട് ശോഭ സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.























