കൊച്ചി: ശബരിമല കൊടിമര പുനഃപതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ കണക്കുകളിൽ ആയിരുന്നു അവ്യക്തത. 412ഗ്രാം സ്വർണമാണ് കൊടിമരം സ്വർണം പൂശാൻ സംഭവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണതിതന് ഉപയോഗിച്ചു.

സംഭാവന നൽകിയ 23 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. തുടർന്നാണ് കേസ് എടുക്കാൻ തെളിവുകളില്ലെന്ന നിഗമനത്തിൽ വിജിലൻസ് എത്തിയത്. അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീർപ്പാക്കുകയായിരുന്നു. ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു. എൽഡിഎഫിന്റെ സ്വർണക്കൊള്ള മറയ്ക്കാൻ വേണ്ടി നടത്തിയ ശ്രമമെന്ന് മുൻ ദേവസ്വം ബോർഡ് അംഗംഅജയ് തറയിൽ പറഞ്ഞു.


അതേസമയം, സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഐടി വീണ്ടും സമയം തേടി.























