അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല, അയച്ചു തന്നത് ലക്ഷങ്ങൾ; തുറന്നു പറഞ്ഞ് കിച്ചു സുധി

രേണു സുധിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധി. അപകട വാർത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാൻ പോയപ്പോൾ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു വെളിപ്പെടുത്തി. ഇപ്പോൾ രേണുവുമായി യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നതു മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.

‘‘ഞാൻ അതിൽ പറഞ്ഞിട്ടില്ല, അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്.’’–കിച്ചുവിന്റെ വാക്കുകൾ.

അതേസമയം കിച്ചുവിന് പോക്കറ്റ് മണിക്കായി ലക്ഷങ്ങൾ രേണു അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന ചിലരുടെ വെളിപ്പെടുത്തലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്ന ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചുകൊണ്ടായിരുന്നു രേണുവിനെ പിന്തുണയ്ക്കുന്ന ആളുകളുടെ വെളിപ്പെടുത്തൽ. എന്നാൽ തുക എത്രയെന്ന് തുറന്നു കാണിക്കുന്നുമില്ല. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും തുറന്നു പറഞ്ഞു.