തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തിൽ കേസെടുത്ത് പൊലീസ്. ഗോഡൗൺ ഉടമയ്ക്കും ഓർഡർ നൽകിയ വ്യക്തിക്കുമെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ വാടാനപ്പള്ളി പൊലീസിന് പരാതി നൽകിയിരുന്നു. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എൻഡിഎ പ്രവർത്തകർ തമ്മിൽ വലിയ സംഘർഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകൾ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം.ഇന്നലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ആരോപണത്തിൽ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നൽകുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയത് ബിജെപി വ്യാപകമായി മണലൂർ മണ്ഡലത്തിൽ ബിജെപി പണം ഇറക്കുന്നു എന്നും യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ ആരോപിച്ചു.

























