അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജിൽ തന്റെ പേര് മാറ്റി. രേഷ്മ പി. തങ്കച്ചൻ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് ആയതോടെയാണ് ഈ പേരു മാറ്റം. എന്നാൽ അക്കൗണ്ടിന്റെ പേര് ഇപ്പോഴും രേണു സുധിയെന്നു തന്നെയാണ്. നേരത്തെ തന്റെ പേരിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾ രേണുവിന് നേരിടേണ്ടി വന്നിരുന്നു. രേണു സുധി എന്നത് യഥാർഥ പേര് അല്ലെന്നും രേഷ്മ പി തങ്കച്ചൻ എന്നാണെന്നും പറഞ്ഞ് പലരും താരത്തെ വിമർശിച്ചിരുന്നു.

പ്രത്യേകിച്ചും ബിഗ് ബോസ് മലയാളം സീസൺ 7ൽ എത്തിയ സമയത്ത്, ഒരു മത്സരാർഥി താരത്തെ ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറുകയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. എന്നാൽ അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്തുന്ന വേളയിൽ ഐഡിയിൽ ഉള്ള പേരു തന്നെ ചേർക്കണം എന്നുള്ളതുകൊണ്ടാണ് ഈ പേര് മാറ്റമെന്നും വിമർശനം ഉയരുന്നുണ്ട്. 14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളിൽ തന്റെ അക്കൗണ്ട് സന്ദർശിച്ചതെന്നുള്ള വിവരങ്ങളും രേണു പങ്കുവച്ചിരുന്നുനിലവിൽ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

























