കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേർ മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന വൈകീട്ടോടെയാണ് സംഭവം.

അരീക്കുണ്ട് സ്വദേശി അൻസാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു. തുടർന്ന് അൻസാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നാദാപുരം ആശുപത്രിയിൽ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.