തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ ഡി എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീർവദിച്ച് അഘോരി സന്യാസി. നെടുങ്കാട് ഭവന സന്ദർശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു. കാറിൽ രാജീവ് ചന്ദ്രശേഖറിന്റെ അടുത്തേയ്ക്ക് എത്തിയ അഘോരി തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കാശിയിൽ തപസിലായിരുന്നുവെന്നും ക്ഷേത്രദർശനത്തിനായും ബിജെപി സ്ഥാനാർഥികളെ അനുഗ്രഹിക്കുന്നതിനായും കേരളത്തിൽ എത്തിയതാണെന്നും ഒപ്പമുണ്ടായിരുന്ന സന്യാസിമാർ പറഞ്ഞു.

തങ്ങളെ അയച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നും ഇനി കന്യാകുമാരിയിലേക്കാണ് യാത്രയെന്നും സന്യാസിമാർ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നടക്കാൻ ശ്രമിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നവരും പ്രോത്സാഹിപ്പിച്ചില്ല.

























