‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; അഹാന കൃഷ്ണ

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി മകളും നടിയുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പമാണ് അഹാനയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തിൽ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു. ഐസ്ലൻഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കാളിയായിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു അഹാനയുടെ മറുപടി.