തിരിച്ചുവരവിന് ഒരുങ്ങി താര സംഘടന അമ്മ; സർക്കാർ വിളിച്ച നയരൂപീകരണ യോഗത്തിൽ പങ്കെടുക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേർ പങ്കെടുക്കും. യോഗത്തിൽ സംഘടനയുടെ ഇൻഷുറൻസ് പുതുക്കി. കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് അംഗങ്ങൾക്ക് കത്തയച്ചു. ആശയവിനിമയം വൈകിയതിന് ക്ഷമാപണം ചോദിക്കുന്നതായും കത്തിൽ പറയുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രകാരം 25 കേസുകൾ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തതു. ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേർക്കാതെയാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ച ശേഷമാകും തുടർനടപടികൾ.