‘ട്രോളന്മാർ അവരുടെ പണി ചെയ്യട്ടെ’, രാഷ്ട്രീയത്തിൽ തുടരും; അഞ്ജലി നായർ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ ഇനിയും സജീവമായി തുടരുമെന്ന് എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും. പ്രചാരണത്തിൽ താൻ 100 ശതമാനം നീതി പുലർത്തിയെന്നും ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തിൽ വിജയിച്ചത്. 18468 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസിന്റെ ജയം. ആകെ 70256 വോട്ടുകളാണ് കോൺഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും നേടി. അഞ്ജലി നായർക്ക് 29471 വോട്ടുകളാണ് നേടാനായത്.