വയനാട്: കെണിച്ചിറയിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാഗം പാതി കടുവ തിന്ന നിലയിലാണ്. തുടര്‍ന്ന് പശുവിന്റെ ജഡവുമായി നാട്ടുകാർ പ്രതിഷേധം നടക്കുന്ന പുൽപ്പള്ളിയിലെത്തി. പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പില്‍ കെട്ടിവച്ച് പ്രതിഷേധിക്കുകയാണ്.

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ഒറ്റക്കെട്ടായി നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിക്കുകയാണ്.

























