കൊച്ചി: താരസംഘടന ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ എത്തിയതിൽ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താൻ ഇപ്പോൾ അമ്മയിൽ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഭാവന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ശ്വേതാ മേനോനെ പ്രസിഡന്റും കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയുമായും തിരഞ്ഞെടുത്തിരുന്നു. ചരിത്രത്തിലാദ്യമായാണ് വനിതകൾ തലപ്പത്തേക്ക് എത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

























