വിവാഹ വാർഷികത്തിൽ ഭർത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ഭാവന. ഭാവനയുടെ എട്ടാം വിവാഹ വാർഷികമാണ് ഇന്ന്. ഭാവനയെ ചേർത്തു പിടിക്കുന്ന നവീനെ ഫോട്ടോകളിൽ കാണാം. മനോഹരമായ കുറിപ്പും ഭാവന പങ്കുവെച്ചിട്ടുണ്ട്.

ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വർഷത്തിനായി കാത്തിരിക്കുകയാണ്. ഈ സ്‍നേഹം ഇതുപോലെ തുടരട്ടെ. നിങ്ങളെ ശല്യപ്പെടുത്തുന്നത് ഞാൻ ആസ്വദിക്കുന്നു. ഇനിയും അങ്ങനെ ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ഭാവന കുറിപ്പിൽ പറയുന്നു. സെലിബ്രിറ്റികൾ അടക്കം ഒട്ടേറെ പേരാണ് ഭാവനയ്‍ക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.


ഭാവന നായികയായി ഇനി എത്താനുള്ള ചിത്രം അനോമിയാണ്. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 30നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഫെബ്രുവരി ആറിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നതാണ് പുതിയ അപ്‍ഡേറ്റ്. ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.























