ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിലാണ്.

എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാൻ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂർ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പൊതുവേദിയിൽ അപമാനമുണ്ടായപ്പോൾ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നൽകുകയാണെങ്കിൽ കർശന വ്യവസ്ഥകൾ വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. പൊതുവേദിയിൽ അപമാനമുണ്ടായപ്പോൾ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോബിക്ക് ജാമ്യം നൽകുകയാണെങ്കിൽ കർശന വ്യവസ്ഥകൾ വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതൽ ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിലാണ്.