കുംഭമേളയിലെ വൈറൽ താരം ‘മൊണാലിസ’ കേരളത്തിലേക്ക് ; കൊണ്ടുവരുന്നത് ബോബി ചെമ്മണ്ണൂർ

യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി ‘മൊണാലിസ’ കേരളത്തിലേക്ക് എത്തുന്നു.
ഫെബ്രുവരി 14നാണ് മൊണാലിസ, ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജുവലറിയിൽ എത്തുന്നത്.


ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്‌ളോഗര്‍മാര്‍ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു.