തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെനതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ്. വാദത്തില്‍ അന്വേഷണം നടത്താനാവില്ലെന്നു കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.

മാത്യുവിന്റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തെ കോടതിയില്‍ വിജിലന്‍സ് എതിര്‍ത്തത്. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും.

























