സരിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ പി. സരിനെ പുറത്താക്കി കോൺഗ്രസ്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിശദീകരണം.

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനു പിന്നാലെയാണ് അതൃപ്തിയറിയിച്ച് മുൻ കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ രംഗത്തെത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.