24 വര്‍ഷങ്ങള്‍ക്കുശേഷം ‘ദേവദൂതന്‍’ റീ റിലീസിന് ചെയ്യാനൊരുങ്ങുമ്പോൾ അത്യപൂർവ്വമായി സംഭവിക്കുന്ന കാര്യമാണിതെന്ന് നടൻ മോഹൻലാൽ. ‘ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണിത്. 24 വർഷം കഴിയുമ്പോൾ ഈ സിനിമ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അന്നുണ്ടായിരുന്ന ലാബുകളിൽ പലതും ഇന്നില്ല. എന്നാൽ ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതിൽ നിന്നുതന്നെ ഈ സിനിമയ്ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയിൽ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്’. അദ്ദേഹം പറഞ്ഞു. റിലീസിന് മുന്നോടിയായുള്ള 4 കെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായികുന്നു മോഹൻലാൽ.
























